Deliberately Thoughtless
പ്രായത്തിന് ചേരാത്ത വേഷം എന്ന് പറയുമ്പോൾ…ഈ വേഷത്തിന് പറ്റിയ പ്രായമാണോ എന്ന് പുച്ഛിക്കുമ്പോൾ… നിങ്ങൾ ഒരിക്കലെങ്കിലും ആലോചിച്ചിട്ടുണ്ടോ വേഷത്തിന് പ്രായം നിശ്ചയിച്ചത് ആരാണെന്ന്? ഏത് റൂൾ ബുക്കിലാണ് പ്രായത്തിന് ഒരു വേഷം എന്ന് പറയുന്നത് എന്ന്? എവിടെയാണ് ഓരോ പ്രായത്തിലും ആളുകൾ ധരിക്കേണ്ട വേഷങ്ങളെ പറ്റി പരാമർശിക്കുന്നത് എന്ന്? ഏത് പുരാതന ഗുഹാചിത്രത്തിലാണ് “40 കഴിഞ്ഞാൽ sleeveless taboo” എന്ന് എഴുതിയിരിക്കുന്നത് എന്ന്? ഏത് രാജാവാണ് “60 ആയാൽ border sari, gold chain, low bun is the de facto dress code” എന്ന രാജപ്രമാണം പുറപ്പെടുവിച്ചത് എന്ന്? അല്ലെങ്കിൽ അത് പഴയ ചായക്കടകളിലെ പരദൂഷണ കമ്മിറ്റിയുടെ resolution ആണോ?
16 കാരിക്ക് crop top ok. 60 കാരിക്ക് സാരി mandatory ആണോ? അപ്പൊ 30 കാരികൾക്ക് എന്താണ്? സാരി+ടോപ്പ്+ജീൻസിന്റെ emotional combo? Existential crisis! എങ്കിൽ 16 തൊട്ട് 30 വരെയുള്ളവർ സാരിയും സെറ്റു മുണ്ടും എടുക്കുന്നത് ശിക്ഷാർഹമല്ലേ?
ജീവിതം ഒരു ഫാഷൻ ഷോ ആണെങ്കിൽ, പ്രായം വെറുമൊരു സ്റ്റേജ് മാനേജർ ആണ്. നമുക്ക് വേഷം ധരിക്കാൻ ഉള്ള മാനദണ്ഡം ഇത്ര മാത്രമാണ്… ബോഡിക്ക് fit ആണോ, മനസ്സിന് hit ആണോ…. ഫിറ്റാണെങ്കിൽ ധരിക്കൂ, ഫിറ്റല്ലെങ്കിൽ… ഡോക്ടറെ കാണുക. അകറ്റേണ്ടത് ഫാഷനെ അല്ല...
പ്രായം പറഞ്ഞ് ഫാഷൻ കണ്ട്രോൾ ചെയ്യുന്നവർക്ക് ഒരു ചെറിയ മെസ്സേജ്: വേഷത്തിനാണ് പ്രാധാന്യം. അല്ലാതെ വയസ്സിനല്ല. ഇല്ലെങ്കിൽ സൂപ്പർഹീറോ മൂവീസിൽ Iron Man ന് ലുങ്കിയും Wonder Woman ന് സെറ്റു മുണ്ടും വേണമായിരുന്നു!
ഇത് എഴുതാനുണ്ടായ ചേതോവിചാരം എന്താണെന്ന് മാത്രം എന്നോടാരും ചോദിക്കരുത്.... ഞാൻ പറയൂല്ലാ……………..
0 comments:
Post a Comment