Friday, September 12, 2025

 


Deliberately Thoughtless…….

 

ഇടം

 

എനിക്കു വേണം, എനിക്കു മാത്രമായി വിരിയുന്നൊരു ഇടം

സ്വപ്നങ്ങളെ വിതറിവയ്ക്കാനൊരു ഇടം….

സ്നേഹത്തെ നെഞ്ചോട് ചേർത്തു വയ്ക്കാനൊരു ഇടം….

ആത്മാവിൻ്റെ രഹസ്യപൂന്തോട്ടം പോലെ

നിശ്ശബ്ദമായി എനിക്കായ് വിരിയുന്നൊരു ഇടം…

കാലത്തിന്റെ തിരക്കുകളിൽ നിന്നും അകലെയായി

എന്റെ ഇഷ്ടത്തിന്‌ ചവിട്ടുപടിയിറങ്ങി ചെന്നെത്താനാകുന്നൊരു ഇടം…

ഹൃദയത്തിൻ്റെ ചിറകുകൾക്ക് വിശ്രമം കിട്ടുന്നൊരു ഇടം

ചിന്തകളുടെ കുരുക്കുകൾ നിശ്ശബ്ദമായി പൊളിഞ്ഞ്,

മണൽക്കാറ്റുപോലെ പൊഴിയുന്നൊരു ഇടം...

 

പുറത്തെ ലോകത്തിന്റെ തിരക്കുകളും ശബ്ദങ്ങളും

കതകിന് പുറത്ത് അടഞ്ഞു കിടക്കട്ടെ.

അകത്ത് കടന്നുവരുന്നത് ആത്മാവിനെ നനക്കുന്ന പൗർണ്ണമിയുടെ മങ്ങിയ വെളിച്ചം,

മഴത്തുള്ളിയുടെ മണ്ണ്‌ഗന്ധം, കാറ്റിന്റെ മൃദുവായ സ്പർശം എന്നിവ മാത്രം.

വാക്കുകൾ വേണ്ടാതെ, ആരും കേൾക്കാതെ, ആരുമില്ലെങ്കിലും, ഒരാളുടെ സാന്നിധ്യം നിറഞ്ഞു നിൽക്കുന്ന, ഒറ്റപ്പെടലിന്റെ കടുത്ത ഇരുട്ട് കടന്നുവരാത്ത, എനിക്കുവേണ്ടി മാത്രം രഹസ്യമായി വിരിയുന്നൊരു ഇടം….

 

ആ ഇടം എന്റെ ആത്മാവിൻ്റെ കവിത, എന്റെ ഉള്ളിലെ സംഗീതം,

അതൊരു പൂന്തോട്ടം പോലെ അങ്ങനെ …

അവിടെ ഞാൻ മാത്രം അറിയുന്നൊരു മധുരം…

അവിടെ ഞാൻ മാത്രം കേൾക്കുന്നൊരു സംഗീതം….

അവിടെയാണെനിക്ക് വിശ്രമം…
അവിടെയാണെനിക്ക് അനന്തമായ തിരിച്ചുവരവ്….

 

Thoughtless whispers… Deliberately….. Thoughtlessly Thoughtful whispers…..

Monday, June 16, 2025

Snackish Whispers...







 

Snackcidentally Overfed…... A bite too many

By an Overfed Soul, Starving Spirit


Ladies and gentlemen, gather round.

For tonight, I have an announcement.

A serious one. A tragic one. A deeply personal one.

I... am going to kill myself.

No, no — not with rope, not with poison, not with poorly written poetry.

I'm doing it the old-fashioned way:

With butter.

And willful neglect.

You see, I am my own enemy.

I am also my manager, my life coach, my worst critic, and unfortunately... my personal chef.

And boy, do I cook with love.

By “love,” I mean ghee, cheese, and enough carbs to sedate a horse.

I pamper myself like a spoiled royal pet.

I feed me like I’m trying to win a cooking show judged by my own stomach.

I give myself rich food.

Creamy food. Food that jiggles when I breathe near it.

Food that looks me in the eye and says, “This ends badly, darling, but it’s worth it.”

And rest? Oh, rest!

I give my body premium rest.

Not just sleep — Olympic-level doing nothing.

My sofa knows the exact shape of my soul.

I do so little, the word “lazy” filed a copyright complaint.

Even my muscles have sent me a formal resignation letter.

“Dear Sir/Madam, we no longer feel needed. Sincerely, your glutes.”

I make me fat. Proudly. Consistently.

Not by accident, no. By strategic overfeeding.

I make me lazy —

By convincing myself that every day is “self-care Sunday”

And that walking to the fridge counts as cardio.

If health were a video game, I’ve been pressing the snooze button since long.

So yes. Technically, I am killing myself.

But slowly.

Painlessly.

And with dessert.

Honestly, if I ever disappear, don’t look in dark alleys or deep forests.

Check the couch.

Lift a pizza box.

I’ll be under there... with one eye open and a packet of chips for company.

Because I’m not dead yet.

I’m just... extremely well-rested.