Deliberately
Thoughtless…….
ഇടം
എനിക്കു
വേണം, എനിക്കു മാത്രമായി വിരിയുന്നൊരു ഇടം…
സ്വപ്നങ്ങളെ
വിതറിവയ്ക്കാനൊരു ഇടം….
സ്നേഹത്തെ
നെഞ്ചോട് ചേർത്തു വയ്ക്കാനൊരു ഇടം….
ആത്മാവിൻ്റെ
രഹസ്യപൂന്തോട്ടം പോലെ
നിശ്ശബ്ദമായി
എനിക്കായ് വിരിയുന്നൊരു ഇടം…
കാലത്തിന്റെ
തിരക്കുകളിൽ നിന്നും അകലെയായി
എന്റെ
ഇഷ്ടത്തിന് ചവിട്ടുപടിയിറങ്ങി ചെന്നെത്താനാകുന്നൊരു ഇടം…
ഹൃദയത്തിൻ്റെ
ചിറകുകൾക്ക് വിശ്രമം കിട്ടുന്നൊരു ഇടം…
ചിന്തകളുടെ
കുരുക്കുകൾ നിശ്ശബ്ദമായി പൊളിഞ്ഞ്,
മണൽക്കാറ്റുപോലെ
പൊഴിയുന്നൊരു ഇടം...
പുറത്തെ
ലോകത്തിന്റെ തിരക്കുകളും ശബ്ദങ്ങളും
കതകിന്
പുറത്ത് അടഞ്ഞു കിടക്കട്ടെ.
അകത്ത്
കടന്നുവരുന്നത് ആത്മാവിനെ നനക്കുന്ന പൗർണ്ണമിയുടെ മങ്ങിയ വെളിച്ചം,
മഴത്തുള്ളിയുടെ
മണ്ണ്‌ഗന്ധം, കാറ്റിന്റെ മൃദുവായ സ്പർശം എന്നിവ മാത്രം.
വാക്കുകൾ
വേണ്ടാതെ, ആരും കേൾക്കാതെ, ആരുമില്ലെങ്കിലും, ഒരാളുടെ സാന്നിധ്യം നിറഞ്ഞു നിൽക്കുന്ന,
ഒറ്റപ്പെടലിന്റെ കടുത്ത ഇരുട്ട് കടന്നുവരാത്ത, എനിക്കുവേണ്ടി മാത്രം രഹസ്യമായി വിരിയുന്നൊരു
ഇടം….
ആ ഇടം… എന്റെ ആത്മാവിൻ്റെ കവിത, എന്റെ
ഉള്ളിലെ സംഗീതം,
അതൊരു
പൂന്തോട്ടം പോലെ അങ്ങനെ …
അവിടെ
ഞാൻ മാത്രം അറിയുന്നൊരു മധുരം…
അവിടെ
ഞാൻ മാത്രം കേൾക്കുന്നൊരു സംഗീതം….
അവിടെയാണെനിക്ക് വിശ്രമം…
അവിടെയാണെനിക്ക് അനന്തമായ തിരിച്ചുവരവ്….
Thoughtless
whispers… Deliberately….. Thoughtlessly Thoughtful whispers…..